---
title: "ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നെറങ്ങിയത് ഇന്ന് , അയൽവാസികൾ തമ്മിൽ സംഘർഷം ; യുവാവിന് വെട്ടേറ്റു"
english_title: "A young man was released from prison today after serving his sentence, but a clash broke out between neighbors; the young man was stabbed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311160/A young man was released from prison today after serving his sentence, but a clash broke out between neighbors; the young man was stabbed"
published_at: "2025-08-26T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adec4e61601_1000305024.png"
keywords: []
---

# ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നെറങ്ങിയത് ഇന്ന് , അയൽവാസികൾ തമ്മിൽ സംഘർഷം ; യുവാവിന് വെട്ടേറ്റു

> **Lead Summary:** മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്.

## Article Content

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്റെ അയൽവാസിയായ മനീഷാണ് വെട്ടിയത്.

വിഷ്ണു‌വും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി.

സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്‌ണുവിനെ വെട്ടി.മനീഷിനെ പൊലീസ് കസ്റ്റഡിയർ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311160/A young man was released from prison today after serving his sentence, but a clash broke out between neighbors; the young man was stabbed)